തിരുവനന്തുപുരം : ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തിരികെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിച്ചു. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സ്വപ്നയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെയായിരുന്നു സ്വപ്നയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ആയിരുന്നു അനുഭവപ്പെട്ടതെന്നാണ് വിവരം.