തിരുവനന്തപുരം: നടിയും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണയെ കാണുന്നതിന് വേണ്ടിയാണ് താന്‍ നടന്റെ മരുതന്‍കുഴിയിലുള്ള വീട്ടില്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി.

മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫസല്‍ ഉള്‍ അക്ബറാണ് ഇന്നലെ രാത്രി ഒമ്പതര മണിയോടെ കൃഷ്ണകുമാറിന്റെ വീടിന്റെ ഗേറ്റ് ചാടി കടക്കുകയും വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തത്.

കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെയാണ് പ്രതി ആക്രമണ ശ്രമം നടത്തിയത്. സംഭവസമയത്ത് അഹാന കൃഷ്ണ വീട്ടിലുണ്ടായിരുന്നില്ല.

പ്രതിയുടെ ബന്ധുക്കളുമായി പൊലീസ് സംസാരിച്ചുവെങ്കിലും ഫസലിനെ ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ തങ്ങള്‍ക്ക് താത്പര്യമില്ല എന്നാണ് അവരുടെ നിലപാട്.

ഫസലിന് മാനസിക പ്രശ്നങ്ങളുണ്ടോ എന്നും ഇയാള്‍ ലഹരിക്കടിമയാണോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. നടന്റെ വീടിനു നേരെയുണ്ടായ അതിക്രമ ശ്രമത്തിന്‌ പിന്നില്‍ രാഷ്ട്രീയ കാരണങ്ങളല്ല ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി.