തിരുവനന്തപുരം: എന്‍സിപി സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി മന്ത്രി എ കെ ശശീന്ദ്രന്‍ ഡല്‍ഹിയിലേക്ക്. നാളെ പ്രഫുല്‍ പട്ടേലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മറ്റന്നാള്‍ മുംബയില്‍ എത്തി ശരത് പവാറിനെയും കാണും. മാണി സി കാപ്പനും പവാറിനെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രഫുല്‍ പട്ടേല്‍ അടുത്തയാഴ്ച കേരളത്തിലെത്തും. പാലാ സീറ്റ് കൈവിട്ടുകളയുന്നതില്‍ പാലാ മാണി സി കാപ്പന് എതിര്‍പ്പുണ്ട്. പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കേണ്ടി വന്നാല്‍ ഇതില്‍ പ്രതിഷേധിച്ച്‌ യുഡിഎഫിലെത്തി മത്സരിക്കാനാണ് മാണി സി കാപ്പന്‍റെ ആലോചനയെന്നാണ് സൂചന.എ കെ ശശീന്ദ്രനും പക്ഷത്തിനും എല്‍ഡിഎഫ് വിടുന്നതിനോട് എതിര്‍പ്പുണ്ട്.