തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വിവാദഭൂമി പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടാന്‍ ഒരുങ്ങി ബോബി ചെമ്മണ്ണൂര്‍. വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂര്‍ തീരുമാനിച്ചിട്ടുള്ളത്. രാവിലെ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ബോബി മുഖ്യമന്ത്രിയെ കാണണമെന്ന് ആഗ്രഹം പങ്കുവച്ചിരുന്നു.
” ഞാന്‍ ഇന്നലെ നെയ്യാറ്റിന്‍കരയിലെ ഭൂമി ഒഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത ദമ്ബതികളുടെ വീട്ടില്‍ പോയിരുന്നു.അവരുടെ കുട്ടികള്‍ക്ക് ആ വീടും സ്ഥലവും വാങ്ങി നല്കുവാനുള്ള രേഖകള്‍ കൈമാറാനാണ് ഞാന്‍ അവിടെ ചെന്നത്.എന്നാല്‍ അവര്‍ ആ എഗ്രിമെന്റ് വാങ്ങാന്‍ വിസ്സമ്മതിക്കുകയാണുണ്ടായത്. എന്നാല്‍ അവിടെ നിന്ന് എനിക്കൊരു കാര്യം മനസ്സിലായത് ആ കുട്ടികള്‍ക്ക് ആ രേഖകള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈ കൊണ്ട് ലഭിക്കണമെന്നാണ്.
ഞാന്‍ ആലോചിച്ചപ്പോള്‍ അത് കുട്ടികളുടെ ന്യായമായ ഒരു ആഗ്രഹമാണെന്നാണ്മാ തോന്നിയത്. മാത്രവുമല്ല നമ്മുടെ മുഖ്യമന്ത്രി അത് നല്കുവാന് ഏറെ അനുയോജ്യനുമാണ്.അദ്ദേഹം പല കാര്യങ്ങളിലും ഈ കുട്ടികളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. അപ്പോള്‍ ഇക്കാര്യം ഞാന്‍ തന്നെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു അപേക്ഷിക്കുവാന്‍ പോവുകയാണ്.അങ്ങയുടെ കൈ കൊണ്ട് തന്നെ ഈ രേഖകള്‍ കുട്ടികള്‍ക്ക് നല്‍കണമെന്ന്.,അതിനായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം അറിയിക്കാനായി ഞാന്‍ തിരുവനന്തപുരത്ത് തുടരുകയാണ്. അദ്ദേഹം എഴുതി.