ലോക പ്രശസ്തനായ ജര്‍മ്മന്‍ ഫോര്‍മുല വണ്‍ ഡ്രൈവറാണ് മൈക്കള്‍ ഷൂമാക്കര്‍. 3 ജനുവരി 1969ല്‍ അദ്ദേഹം ജനിച്ചു. ഏഴു തവണ ലോകജേതാവായ ഇദ്ദേഹം എക്കാലത്തെയും മികച്ച ഫോര്‍മുല വണ്‍ ഡ്രൈവറായി കരുതപ്പെടുന്നു. ചാംപ്യന്‍ഷിപ്പുകള്‍, വേഗമേറിയ ലാപ്പുകള്‍, പോള്‍ പൊസിഷനുകള്‍ തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
2012 നവംബര്‍ 25ന് നടന്ന ബ്രസീലിയന്‍ ഗ്രാന്ഡ്പ്രീയോട് കൂടി ഷൂമാക്കര്‍ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ നിന്ന് വിരമിച്ചു. മൈക്കളിന്റെ ഇളയ സഹോദരന് റാല്‍ഫ് ഷൂമാക്കര്‍ 2007 വരെ ഫോര്‍മുല വണ്‍ ഡ്രൈവറായിരുന്നു. 1995 ഓഗസ്റ്റില്‍ മൈക്കള്‍ കൊറിന്നാ ബെറ്റ്ചിനെ വിവാഹം കഴിച്ചു. 2013 ഡിസംബര്‍ 29-ന് ഫ്രഞ്ച് ആല്‍പ്സ് മലനിരകളില്‍ സ്കീയിങ് ചെയ്തപ്പോള്‍ ഷൂമാക്കര്‍ അപകടത്തില്‍ പെടുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.