കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍‌ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് വീ​ണ്ടും കോ​ട​തി ത​ട​ഞ്ഞു. ശി​വ​ശ​ങ്ക​റെ ബു​ധ​നാ​ഴ്ച വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി​പ​റ​യു​ന്ന​തു​വ​രെ അ​റ​സ്റ്റ് അ​രു​തെ​ന്നാ​ണ് കോ​ട​തി അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളോ​ട് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടെ​ന്നും മു​ന്‍​കൂ​ര്‍​ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) വാ​ദി​ച്ചു. ശി​വ​ശ​ങ്ക​ര്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു. സ്വ​പ്ന​യെ മ​റ​യാ​ക്കി അ​ദ്ദേ​ഹം ത​ന്നെ​യാ​കാം എ​ല്ലാം നി​യ​ന്ത്രി​ച്ച​തെ​ന്നും ഇ​ഡി കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

ശി​വ​ശ​ങ്ക​റി​നെ​തി​രാ​യ തെ​ളി​വു​ക​ള്‍ മു​ദ്ര​വ​ച്ച ക​വ​റി​ല്‍ ഇ​ഡി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. കേ​സി​ല്‍ ശി​വ​ശ​ങ്ക​ര്‍ പൂ​ര്‍​ണ​മാ​യ നി​സ​ഹ​ക​ര​ണ​മാ​ണ് തു​ട​രു​ന്ന​തെ​ന്ന് ഇ​ഡി പ​റ​യു​ന്നു. വാ​ട്സ്‌ആ​പ്പ് മെ​സേ​ജു​ക​ലെ കു​റി​ച്ചു​ള്ള പ​ല ചോ​ദ്യ​ങ്ങ​ള്‍​ക്കും മ​റു​പ​ടി​യി​ല്ല.

അ​ന്വേ​ഷ​ണ​ത്തെ വ​ഴി തെ​റ്റി​ക്കാ​ന്‍ അ​ദ്ദേ​ഹം ശ്ര​മി​ക്കു​ക​യാ​ണ്. ശി​വ​ശ​ങ്ക​റി​ന്‍റെ പ​ങ്കി​നെ കു​റി​ച്ച്‌ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പും ലോ​ക്ക​ര്‍ പ​രി​ശോ​ധ​ന​യും വേ​ണം. അ​തി​നാ​ല്‍ ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ഇ​ഡി കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ഇ​തി​നെ വൈ​കാ​രി​ക​മാ​യാ​ണ് ശി​വ​ശ​ങ്ക​ര്‍ പ്ര​തി​രോ​ധി​ച്ച​ത്. ത​നി​ക്ക് പ​ങ്കി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളി​ലാ​ണ് ആ​രോ​പ​ണ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം കോ​ട​തി​യി​ല്‍‌ പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക, സ്വ​കാ​ര്യ ജീ​വി​ത​ങ്ങ​ളെ ബാ​ധി​ച്ചു. പ​രി​ച​യ​മു​ള​ള​യാ​ളെ ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്.

താ​ന്‍ എ​ല്ലാ​വ​രു​ടെ​യും മു​ന്‍​പി​ല്‍ വെ​റു​ക്ക​പ്പെ​ട്ട​വ​നാ​യി. ഹോ​ട്ട​ലു​ക​ളി​ല്‍ മു​റി​പോ​ലും കി​ട്ടു​ന്നി​ല്ല. ആ​രോ​പ​ണ​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക, സ്വ​കാ​ര്യ ജീ​വി​ത​ങ്ങ​ളെ ബാ​ധി​ച്ചെ​ന്നും ശി​വ​ശ​ങ്ക​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​ഞ്ഞു. കേ​സു​മാ​യി താ​ന്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന വാ​ദം ശ​രി​യ​ല്ല.

ഇ​തു​വ​രെ 100 മ​ണി​ക്കൂ​റി​ല​ധി​കം ചോ​ദ്യം ചെ​യ്തു. കേ​സ് ഏ​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​തെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നു​ള​ള ക​സ്റ്റം​സി​ന്‍റെ നോ​ട്ടി​സെ​ന്നും ശി​വ​ശ​ങ്ക​ര്‍ വ്യ​ക്ത​മാ​ക്കി. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ യാ​ത്ര ചെ​യ്ത​ത് ആ​രോ​ഗ്യ​ത്തെ​വ​രെ ബാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.