തിരുവനന്തപുരം: പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി ജയിലില്‍ തിരിച്ചു പ്രവേശിക്കേണ്ട ദിവസം തൂങ്ങിമരിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല കടുവാക്കോണം സ്വദേശി ഷിജുവാണ് ജയിലില്‍ തിരികെ എത്തേണ്ട ദിവസം ജീവനൊടുക്കിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ കാലാവധി തീര്‍ന്നതിന്റെ മനോവിഷമത്തിലായിരിക്കാം ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ കാണാതായതോടെ സഹോദരന്‍റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരനായിരുന്നു ഷിജു.