സൗദിയില്‍ സ്വകാര്യ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. 5 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ ഈ വര്‍ഷം പുതുതായി ആരംഭിച്ചതായി കണക്കുകള്‍ പറയുന്നു. ഇതോടെ രാജ്യത്തെ ആകെ സ്വകാര്യ സ്ഥാപനങ്ങള്‍ ആറ് ലക്ഷം കഴിഞ്ഞു.
മാനവശേഷി വികസനനിധി പ്രസിദ്ധീകരിച്ച കണക്കിലാണ് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം മൂന്നാം പാദം പിന്നിട്ടപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 5.5 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം സ്വകാര്യസ്ഥാപനങ്ങളുടെ എണ്ണം 605922 ആയി ഉയര്‍ന്നു.