പഞ്ചാബ്: ജന്മനാട്ടിലെ റോഡിന് അമ്മയുടെ പേര് നല്‍കിയതില്‍ നന്ദി പ്രകടിപ്പിച്ച് നടന് സോനു സൂദ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ജന്മനാടായ പഞ്ചാബിലെ മോഗയിലെ റോഡിനാണ് അദ്ദേഹത്തിന്റെ അമ്മയുടെ പേര് നല്‍കിയത്.
”പ്രൊഫ. സരോജ് സൂദ്” റോഡിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച്, ജന്മനാടിന്റെ ആദരത്തിന് വികാരനിര്‍ഭരമായാണ് സോനു പ്രതികരിച്ചത്. മാതാപിതാക്കള്‍ സ്വര്‍ഗത്തില്‍ നിന്ന് പുഞ്ചിരിക്കുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.