കോഴിക്കോട്​: വീട്​ പൊളിക്കുമെന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്​​ കോര്‍പറേഷന്‍ തനിക്ക്​ നോട്ടീസ്​ നല്‍കിയിട്ടില്ലെന്ന്​ കെ.എം ഷാജി എം.എല്‍.എ. വീട്ടിലോ ഭാര്യക്കോ അങ്ങനെയൊരു നോട്ടീസ്​ നല്‍കിയിട്ടില്ലെന്നും കോര്‍പറേഷനില്‍ വിളിച്ചുചോദിച്ചപ്പോള്‍ അങ്ങനെയൊരു നോട്ടീസ്​ ഇറക്കിയിട്ടില്ലെന്നാണ്​ അറിഞ്ഞതെന്നും ഷാജി മാധ്യമങ്ങളോട്​ പ്രതികരിച്ചു.

”സാമ്പത്തികമായി അത്യാവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ വളര്‍ന്ന തനിക്ക്​ ത​െന്‍റ സാമ്പത്തിക ​സ്രോതസ്സുകള്‍ കൃത്യമായി വെളിപ്പെടുത്താന്‍ കഴിയും. പിണറായിയും കോടിയേരിയും ഇ.പി ജയരാജനും വീടുണ്ടാക്കിയ ഗണത്തില്‍ എന്നെ കൂ​ട്ടേണ്ട. ഈ വീട്​ വാങ്ങിയത്​ 2012ലാണ്​. സ്​കൂളില്‍നിന്നും കോഴവാങ്ങിയെന്ന ആരോപണം 2014ലേതാണ്​​.

ലീഗിനകത്ത്​ തനിക്കെതിരെ യാതൊരു ഗൂഢാലോചനയുമില്ല. അങ്ങനെയാണെങ്കില്‍ സംസ്ഥാനസെക്രട്ടറിയായ ഞാനത്​ അറിയേണ്ടതാണ്​. നിയമവിരുദ്ധമായ ഒരു നിര്‍മാണവും നടന്നിട്ടില്ല. എല്ലാം വെറും രാഷ്​ട്രീയമാണ്​”- കെ.എം ഷാജി പറഞ്ഞു.

ഷാജിയുടെ വീട്​ കെട്ടിട നിര്‍മാണചട്ടങ്ങള്‍ ലംഘിച്ചാണ്​ നിര്‍മിച്ചതെന്ന്​ ചൂണ്ടിക്കാട്ടി കോഴിക്കോട്​ കോര്‍പറേഷന്‍ പൊളിച്ച്‌​ നീക്കാന്‍ നോട്ടീസ്​ നല്‍കിയിരുന്നു.കോര്‍പറേഷന്‍ അനുമതി നല്‍കിയ പ്ലാനി​േനക്കാള്‍ വിസ്​തീര്‍ണം കൂട്ടി വീട് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ ​അധികഭാഗം െപാളിച്ചു നീക്കണമെന്നാവശ്യപ്പെട്ട്​ നോട്ടീസ്​ നല്‍കിയിരിക്കുന്നത്​.

അ​ഴീ​ക്കോ​ട്​ ​ഹൈ​സ്​​കൂ​ളി​ല്‍ പ്ല​സ്​ ടു ​കോ​ഴ്​​സ്​ അ​നു​വ​ദി​ക്കാ​ന്‍ കോ​ഴ വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ എ​ന്‍​ഫോ​ഴ്​​സ്​​​െ​മ​ന്‍​റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​െന്‍റ നിര്‍ദേശ പ്രകാരം കോര്‍പറേഷന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം എം.എല്‍.എയുടെ വീ​ട്​ അളന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഷാജിയുടെ പ്രതികരണം.