നെയ്യാറ്റിന്‍കര: മാതാപിതാക്കളായ യും അമ്ബിളിയുടെയും മരണത്തില്‍ അയല്‍വാസിയായ വസന്തയ്ക്കും എസ് ഐയ്ക്കും എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മക്കളായ രാഹുലും രഞ്ജിത്തും. സംഭവവുമായി ബന്ധപ്പെട്ട് ഡി വൈ എസ് പി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മക്കളുടെ മൊഴി എടുക്കുമ്ബോഴാണ് ഇങ്ങനെ പറഞ്ഞത്.

വീട്ടിലെത്തിയാണ് രാഹുലിന്റെ മൊഴി രേഖപ്പെടുത്തിയത്. രഞ്ജിത്തിന്റെ മൊഴി ജനറല്‍ ആശുപത്രിയില്‍ എത്തിയാണ് രേഖപ്പെടുത്തിയത്. ഗ്രേഡ് എസ് ഐ പപ്പയുടെ കൈയിലെ ലൈറ്റര്‍ തട്ടിമാറ്റിയത് അയല്‍വാസിയായ വസന്ത പറഞ്ഞിട്ടാണെന്നാണ് മക്കളുടെ മൊഴി. എസ് ഐ ലൈറ്റര്‍ തട്ടിമാറ്റിയത് കൊണ്ടാണ് പപ്പയുടെയും അമ്മയുടെയും ശരീരത്തിലേക്ക് തീ പടര്‍ന്നതെന്നും അതുകൊണ്ട് ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും രാഹുലും രഞ്ജിത്തും പൊലീസിനോട് ആവശ്യപ്പെട്ടു. സ്ഥലം ഒഴിപ്പിക്കാനെത്തിയ എസ് ഐ അനില്‍കുമാര്‍ വീട്ടില്‍ ചോറ് കഴിച്ചുകൊണ്ടിരുന്ന രാജനെ പുറത്തേക്ക് വലിച്ചു കൊണ്ടു പോകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പപ്പ വീട്ടിനകത്ത് കയറി അമ്മയെയും കൂട്ടി പെട്രോള്‍ ദേഹത്തൊഴിച്ചു. ലൈറ്റര്‍ ഉപയോഗിച്ച്‌ കത്തിച്ചപ്പോള്‍ പപ്പയുടെ കൈയില്‍ തീ പടര്‍ന്നെന്നും അപ്പോള്‍ തന്നെ അത് അണച്ചെന്നും മക്കള്‍ മൊഴിയില്‍ പറയുന്നു.

എന്നാല്‍, ഈ സമയം എസ് ഐ ഓടിയെത്തി ലൈറ്റര്‍ തട്ടിയപ്പോള്‍ തീ പടര്‍ന്ന് പപ്പയ്ക്കും അമ്മയക്കും പൊള്ളലേല്‍ക്കുകയായിരുന്നു. പപ്പയുടെ ദേഹത്ത് തീ കൊളുത്തി എസ് ഐ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന് രാഹുലും രഞ്ജിത്തും ഡി വൈ എസ് പിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

വസന്തയുടെ മകനും സഹോദരനും വീട്ടിലെത്തി ഇതിനുമുമ്ബ് ഭീഷണിപ്പെടുത്തിയതായും രാഹുലും രഞ്ജിത്തും മൊഴി നല്‍കിയിട്ടുണ്ട്. കൃത്രിമമായി ആധാരം ഉണ്ടാക്കിയാണ് തങ്ങള്‍ താമസിച്ച സ്ഥലം സ്വന്തമാക്കാന്‍ വസന്ത ശ്രമിച്ചതെന്നും
കുട്ടികള്‍ പറഞ്ഞു.