ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ മറികടന്ന് കീവീസ് നായകന് കെയ്ന്‍ വില്യംസണ് ഒന്നാമത്. മൂന്നാം സ്ഥാനത്ത് നിന്നുമാണ് വില്യംസണ് ഒന്നാം സ്ഥാനത്തെത്തിയത്. പാകിസ്താനെതിരായ ഒന്നാം ഇന്നിംഗ്സില്‍ നേടിയ സെഞ്ച്വറിയാണ് വില്യംസണെ ഒന്നാമനാക്കിയത്.
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ മോശം പ്രകടനമാണ് സ്മിത്തിന് വിനയായത്. രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംഗ്സുകളില്‍ നിന്നും സ്മിത്തിന് വെറും 10 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. വില്യംസണ് 890 പോയിന്റും കോഹ്ലിയ്ക്ക് 879 പോയിന്റും സ്മിത്തിന് 877 പോയിന്റുമാണുള്ളത്.
വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനെ ആറാം സ്ഥാനത്തെത്തി. രണ്ടാം ടെസ്റ്റില്‍ നേടിയ ഉജ്ജ്വല സെഞ്ച്വറിയോടെ രഹാനെ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ആറാമതെത്തിയത്. അതേസമയം, മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാര പത്താം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടംനേടി