കൊച്ചി: എറണാകുളത്ത് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമാക്കി ജില്ലാ ഭരണകൂടം. പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരെ ഷിഗെല്ല പരിശോധനക്ക് വിധേയരാക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്കി.
ചോറ്റാനിക്കര സ്വദേശിയായ 56 വയസ്സുക്കാരിക്ക് കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രി ലാബിലെ പരിശോധനയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.
സര്‍ക്കാര്‍ ലാബിലെ പരിശോധന ഫലം വെള്ളിയാഴ്ച ലഭിക്കും. ഔദ്യോഗികമായി ഫലം പുറത്ത് വന്നില്ലെങ്കിലും ജില്ലാ ഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ചോറ്റാനിക്കര പ്രദേശത്തെ എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകള്‍ തുടങ്ങി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 56 വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയില്‍ രണ്ട് പേര് കൂടി നിരീക്ഷണത്തിലാണ്.