ലണ്ടന്‍: ഓക്​സ്​ഫെഡ്​ യൂനിവേഴ്​സിറ്റിയും മരുന്ന്​ നിര്‍മാതാക്കളായ ആസ്​ട്ര സെനിക്കയും ചേര്‍ന്ന്​ നിര്‍മിക്കുന്ന കോവിഡ്​ വാക്​സിന്​ യു.കെയില്‍ അംഗീകാരം. ജനുവരി നാല്​ മുതല്‍ വാക്​സിന്‍ യു.കെയില്‍ വ്യാപകമായി ഉപയോഗിച്ച്‌​ തുടങ്ങും.

സാധാരണ റഫ്രിജറേറ്റര്‍ താപനിലയില്‍ വാക്​സിന്‍ സൂക്ഷിക്കാനാവും. അതിനാല്‍ ഫൈസര്‍, മൊഡേണ വാക്​സിനുകളേക്കാളും വില കുറവായിരിക്കും ഓക്​സ്ഫെഡ്​​ വാക്​സിന്​. ബ്രിട്ടനാണ്​ ഓക്​സ്​ഫെഡ്​​ വാക്​സിന്​ ആദ്യമായി അംഗീകാരം നല്‍കിയത്​.

അതേസമയം, ഇന്ത്യയിലും ഓക്​സ്​ഫെഡ്​ കോവിഡ്​ വാക്​സിന്​ ഉടന്‍ അംഗീകാരം നല്‍കുമെന്നാണ്​ റിപ്പോര്‍ട്ട്​. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്​ വാക്​സിന്‍ നിര്‍മാണം നടത്തുന്നത്​. കോവിഷീല്‍ഡ്​ എന്നാണ്​ വാക്​സിന്‍റെ ഇന്ത്യയിലെ പേര്​.