വാഷിംഗ്ടണ്‍ ഡിസി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് വകഭേദം അമേരിക്കയിലും സ്ഥിരീകരിച്ചു. കൊളറാഡോ എന്ന സംസ്ഥാനത്താണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എല്‍ബര്‍ട്ട് കൗണ്ടിയില്‍ 20 വയസുള്ള യുവാവിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ വിദേശ യാത്ര നടത്തിയിട്ടുമില്ല. എങ്ങനെ രോഗം ബാധിച്ചുവെന്ന് പരിശോധിക്കുകയാണ് അധികൃതര്‍.
രോഗിയുടെ സമ്ബര്‍ക്ക പട്ടിക തയാറാക്കിയതായും സ്ഥിതിഗതികള്‍ വളരെ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും സംസ്ഥാന ഗവര്‍ണര്‍ ജേര്‍ഡ് പോളിസ് അറിയിച്ചു.