ല​ക്നോ: ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ര​ണ്ടു വ​യ​സു​കാ​രി​ക്ക് സ്ഥി​രീ​ക​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍ ആണ് പുതിയ കോവിഡ് സ്ഥിരീകരിച്ചത്. ബ്രി​ട്ട​നി​ല്‍ നി​ന്നും മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് എത്തിയ രണ്ട് വയസുകാരിക്കാന്‍ പുതിയ കോവിഡ് രോഗം സ്ഥിരീകരിച്ചത്.

കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാ​ജ്യ​ത്ത് അ​തി​തീ​വ്ര വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നെഗറ്റീവ് ആണ്. മും​ബൈ​യി​ല്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് യൂ​റോ​പ്പി​ല്‍​നി​ന്നെ​ത്തി​യ 361 പേ​രെ മാ​റ്റി. ഇ​വ​രു​ടെ സാ​മ്ബി​ളു​ക​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.