മെല്‍ബണ്‍: വിരാട്​ കോഹ്​ലി ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക്​ മടങ്ങിയതും രോഹിത്​ ശര്‍മ ഇനിയു​ം ടീമിനൊപ്പം ചേരാത്തതും മുഹമ്മദ്​ ഷമി പരിക്കേറ്റ്​ പുറത്താവുകയും ചെയ്​ത സാഹചര്യത്തില്‍ ബോക്​സിങ്​ ഡേ ടെസ്​റ്റില്‍ ആസ്​ട്രേലിയക്കെതിരെ ഇന്ത്യയുടെ തിരിച്ചുവരവ്​ പ്രതീക്ഷിച്ചവര്‍ വളരെ ചുരുക്കമായതിരുന്നു. എന്നാല്‍ അഡ്​ലെയ്​ഡ്​ ഓവലില്‍ 36 റണ്‍സിന്​ പുറത്തായി നാണം കെട്ട ഇന്ത്യ പരമ്ബര തോറ്റമ്ബുമെന്ന്​ പ്രവചിച്ചവര്‍ നിരവധിയാണ്​. മുന്‍ ഇംഗ്ലീഷ്​ നായകനും കമ​േന്‍ററ്ററുമായ മൈക്കല്‍ വോണ്‍, മുന്‍ ആസട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്​ എന്നിവര്‍ ഇന്ത്യ പരമ്ബരയില്‍ സമ്ബുര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങുമെന്ന്​ പ്രവചിച്ചു.
‘പറഞ്ഞി​ല്ലേ ഇന്ത്യ ടെസ്റ്റ്​ പരമ്ബരയില്‍ ആസ്​ട്രേലിയയോട്​ 4-0ത്തിന്​ തോല്‍ക്കാന്‍ പോകുകയാണ്​’ വോണ്‍ ഡിസംബര്‍ 19ന്​ ട്വീറ്റ്​ ചെയ്​തു. ഇപ്പോള്‍ എം.സി.ജിയില്‍ എട്ട്​ വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി ടീം ഇന്ത്യ പരമ്ബരയില്‍ ഒപ്പമെത്തിയ വേളയില്‍ മുന്‍താരങ്ങളെ പൊങ്കാലയിടുകയാണ്​ ആരാധകര്‍.ബോളിവുഡ്​ സിനിമയിലെ ഒരു രംഗം പങ്കുവെച്ച്‌​ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും വോണിനെ ട്രോളിയിട്ടുണ്ട്​. ‘നിങ്ങള്‍ എന്താണ്​ അവസാനം പറഞ്ഞത്​? വൈറ്റ്​വാഷ്​?’ എന്ന കു​റിപ്പോടെയുള്ള മീമാണ്​ വോണിന്‍റെ ട്വീറ്റ്​ റീട്വീറ്റ്​ ചെയ്​ത്​ ജാഫര്‍ പങ്കുവെച്ചത്​.അഡ്​ലെയ്​ഡ്​ ഫലത്തിന്​ പിന്നാലെ കോഹ്​ലിയില്ലാതെ ഇന്ത്യ ആസ്​ട്രേലിയയെ തോല്‍പിച്ചാല്‍ അവര്‍ക്ക്​ ഒരു വര്‍ഷം സന്തോഷിക്കാനുള്ള വകയായെന്ന്​​ മുന്‍ ഓസീസ്​ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്​ അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെയെല്ലാം പ്രവചനങ്ങളെ കാറ്റില്‍ പറത്തിയ ​പ്രകടനമാണ്​ അജിന്‍ക്യ രഹാനെക്ക്​ കീഴില്‍ ഇന്ത്യ കാഴ്ചവെച്ചത്​. നാലാം ദിനം ആസ്​ട്രേലിയ ഉയര്‍ത്തി 70 റണ്‍സ്​ വിജയലക്ഷ്യം വെറും രണ്ട്​ വിക്കറ്റ്​ നഷ്​ടത്തില്‍ ഇന്ത്യ മറികടന്നു.
നാലാം ദിനം രണ്ടാം ഇന്നിങ്​സ്​ പുനരാരംഭിച്ച ഓസീസ്​ 200 റണ്‍സിന്​ പുറത്തായി. 69 റണ്‍സ്​ മാത്രമായിരുന്നു ആതിഥേയരു​ടെ ലീഡ്​. മായങ്ക്​ അഗര്‍വാളിന്‍റെയും (5) ചേതേശ്വര്‍ പുജാരയുടെയും (3) വിക്കറ്റുകള്‍ നേരത്തെ നഷ്​ടമായെങ്കിലും സ്​റ്റൈലിഷ്​ ബാറ്റിങ്​ പ്രകടനം കാഴ്ചവെച്ച അരങ്ങേറ്റക്കാരന്‍ ശുഭ്​മാന്‍ ഗില്ലും (35*) രഹാനെയും (27*) ടീമിനെ അനായാസം വിജയതീരമണച്ചു.