വാഷിങ്ടന്‍: ടിബറ്റില്‍ യുഎസ് കോണ്‍സുലേറ്റ് സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളടങ്ങിയ ബില്ലില്‍ ഒപ്പുവച്ച് ട്രംപ്. കോവിഡിനെത്തുടര്‍ന്നു നല്കുന്ന 2.3 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ആശ്വാസധന പാക്കേജിനൊപ്പം ഞാറാഴ്ചയാണ് ടിബറ്റ് ബില്ലിനും ട്രംപ് അംഗീകാരം നല്‍കിയത്.
ചൈനയുടെ ഇടപെടലില്ലാതെ അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കാന്‍ ടിബറ്റന്‍ ബുദ്ധ സമൂഹത്തെ പ്രാപ്തമാക്കുന്ന തരത്തില്‍ ഒരു രാജ്യാന്തര സഖ്യം രൂപീകരിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.ചൈനയുടെ പ്രതിഷേധം വകവയ്ക്കാതെ യുഎസ് സെനറ്റ് കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.പ്രസിഡന്റിന്റെ ഒപ്പോടെ ബില്‍ നിയമമായി.ടിബറ്റില്‍ ടിബറ്റന്‍ സമൂഹത്തിനു പിന്തുണ നല്കുന്ന സര്‍ക്കാരിതര സംഘടനകളെ സഹായിക്കുന്നത് ഇതോടെ നിയമാനുസൃതമായി.ടിബറ്റിലെ ലാസയില്‍ യുഎസ് കോണ്‍സുലേറ്റ് സ്ഥാപിക്കാതെ ഇനി യുഎസില്‍ പുതിയ ചൈനീസ് കോണ്‍സുലറ്റ് സ്ഥാപിക്കാന്‍ അനുമതിയില്ല.ടിബറ്റിനു വേണ്ടിയുള്ള സ്പെഷല്‍ യുഎസ് കോഓര്‍ഡിനേറ്റര്‍ക്കു ചെലവഴിക്കാനായി 1 മില്യണ്‍ യുഎസ് ഡോളറും അനുവദിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ടിബറ്റില്‍ യുഎസ് കോണ്‍സുലേറ്റ് സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളടങ്ങിയ ബില്ലില്‍ ഒപ്പുവച്ച് ട്രംപ്
