പ്രീമിയര്‍ ലീഗ് കൂടുതല്‍ പ്രതിസന്ധിയിലേക്കെന്ന സൂചനയുമായി പുതിയ കൊറോണ ടെസ്റ്റ് ഫലങ്ങള്‍. ഡിസംബര്‍ 21 മുതല്‍ 27 വരെ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ താരങ്ങളിലും സപ്പോര്‍ട്ടിങ് സ്റ്റാഫുകളിലും നടത്തിയ പരിശോധനയില്‍ 18 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൊത്തം 1479 ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് 18 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ പ്രീമിയര്‍ ലീഗ് കൂടുതല്‍ പ്രതിസന്ധിയിലേക്കെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ പ്രീമിയര്‍ ലീഗ് പുനരാരംഭിച്ചതുമുതല്‍ ഒരു ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇതവണയാണ്. കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റി ടീമിലെ 5 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ എവര്‍ട്ടണുമായുള്ള അവരുടെ മത്സരം മാറ്റിവെക്കുകയും ചെയ്തിരുന്നു. പ്രീമിയര്‍ ലീഗില്‍ ഇത് രണ്ടാം തവണയാണ് കൊറോണ വൈറസ് ബാധ മൂലം മത്സരങ്ങള്‍ മാറ്റിവെച്ചത്. നേരത്തെ ന്യൂ കാസില്‍ – ആസ്റ്റണ്‍വില്ല മത്സരവും മാറ്റിവച്ചിരുന്നു.