ന്യൂയോര്‍ക്ക് : അതിതീവ്ര വ്യാപന ശേഷിയുള്ള പുതിയ കൊറോണ വൈറസിനെ നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിന് പ്രതിരോധിക്കാന്‍ കഴിയുമോ ? കഴിയുമെങ്കില്‍ തന്നെ എത്രത്തോളം ? വിജയശതമാനം എത്രയായിരിക്കും ? നിരവധി ആശങ്കകളും ചോദ്യങ്ങളുമാണ് ലോകമെങ്ങും ഉയരുന്നത്. ചോദ്യത്തിന് ഉത്തരങ്ങള്‍ തേടുന്നതിനൊപ്പം പുതിയ പരീക്ഷണങ്ങളിലേക്ക് കടക്കുകയാണ് ശാസ്ത്രലോകം.
പുതിയ കൊറോണ വൈറസിന് അതിത്രീവ്ര വ്യാപന ശേഷിയുണ്ടെങ്കിലും വാക്സിനുകള്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ബ്രിട്ടനില്‍ നിന്ന് വരുന്ന വിവരമനുസരിച്ച് വാക്സിനുകള്‍ പുതിയ കൊറോണയേയും പ്രതിരോധിക്കുന്നുണ്ടെന്ന് യുഎസ് ആരോഗ്യ വിദഗ്ദ്ധന് ആന്തണി ഫൗസി വ്യക്തമാക്കുന്നു.
ചെറിയ മാറ്റങ്ങളും വ്യാപനത്തിലുള്ള തീവ്രതയും വാക്സിനുകള്‍ക്ക് വലിയ പ്രശ്നമാകുന്നില്ലെന്നാണ് മറ്റ് ആരോഗ്യ വിദഗ്ദ്ധരും പറയുന്നത്. എന്നാല്‍ മ്യൂട്ടേഷന് സംഭവിക്കുകയാണെങ്കില്‍ വാക്സിനുകള്‍ക്ക് അത്രത്തോളം പ്രതിരോധിക്കാന്‍ കഴിയില്ലെന്നാണ് നിഗമനം. പുതിയ കൊറോണ വൈറസിന് അത്തരം മ്യൂട്ടേഷന് സംഭവിച്ചിട്ടില്ലെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ അതൊരു വലിയ പ്രശ്നമാകില്ലെന്ന് അമേരിക്കയുടെ പ്രധാന ശാസ്ത്ര ഉപദേശകന് മോന്‍സെഫ് സ്ലോയും ചൂണ്ടിക്കാട്ടുന്നു. എന്തായാലും വിശദമായ പരീക്ഷണത്തിന് ശേഷമേ ഇത് ഉറപ്പിച്ച് പറയാന്‍ കഴിയൂ എന്നാണ് മറ്റ് പ്രമുഖരായ ആരോഗ്യ വിദഗ്ദ്ധരും വ്യക്തമാക്കുന്നത്.
പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ക്ക് കഴിയുമോ ; വിദഗ്ദ്ധര്‍ പറയുന്നത് ഇങ്ങനെ
