പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും കൈ​വ​ശം വ​യ്ക്കു​ക​യും കാ​ണു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​ത്തു​ന്ന പി ​ഹ​ണ്ട് എ​ന്ന് പേ​രി​ട്ട മൂ​ന്നാം​ഘ​ട്ട റെ​യ്ഡ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 13 സ്ഥ​ല​ത്തു ന​ട​ത്തി​യ​തി​ല്‍ 11 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 11 മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ര​ണ്ടു മെ​മ്മ​റി കാ​ര്‍​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്തു. യു​വ​ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍.തി​രു​വ​ല്ല, പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ളി​ലാ​ണ് ഓ​രോ അ​റ​സ്റ്റ്. പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് യു​വ​ഡോ​ക്ട​ര്‍ പി​ടി​യി​ലാ​യ​ത്. ഡോ. ​സേ​വി​ന്‍ ആ​ന്‍റോ (23)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ല്ല സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ക്സോ ആ​ക്‌ട് പ്ര​കാ​ര​മു​ള്ള കേ​സി​ല്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ എം​എ വി​ദ്യാ​ര്‍​ഥി​യാ​യ ഹ​രി​കൃ​ഷ്ണ​ന്‍(21) അ​റ​സ്റ്റി​ലാ​യി. ഇ​രു​വ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണി​ല്‍ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ക​ണ്ടെ​ടു​ത്തു.

ജി​ല്ല​യി​ല്‍ ഈ ​വ​ര്‍​ഷം മൂ​ന്നാം ത​വ​ണ​യാ​ണ് പി ​ഹ​ണ്ട് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള ഒ​ന്പ​ത് കേ​സു​ക​ള്‍ 102 സി​ആ​ര്‍​പി​സി പ്ര​കാ​ര​മെ​ടു​ത്ത​താ​ണ്. ഇ​തോ​ടെ ഈ​വ​ര്‍​ഷം ആ​കെ എ​ടു​ത്ത കേ​സു​ക​ളു​ടെ എ​ണ്ണം 21 ആ​യി. ക​ഴി​ഞ്ഞ​വ​ര്‍​ഷം മൂ​ന്നു കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ ജി​ല്ലാ സൈ​ബ​ര്‍ സെ​ല്‍ എ​എ​സ്‌ഐ സു​നി​ല്‍​കു​മാ​ര്‍, എ​സ്സി​പി​ഒ​മാ​രാ​യ ശ്രീ​കു​മാ​ര്‍, രാ​ജേ​ഷ്, ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​എ​സ്‌ഐ​മാ​രാ​യ വി​ല്‍​സ​ണ്‍, അ​ജി​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ സു​ജി​ത്ത്, മി​ഥു​ന്‍ ജോ​സ്, ശ്രീ​രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.