ഒമാനില്‍ 353 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 111837 ആയി. 582 പേര്‍ക്ക് കൂടി രോഗം ഭേദമായി. 97949 പേരാണ് ഇതുവരെ രോഗമുക്തരായത്. 62 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 486 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 202 പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പത്തുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1147 ആയി.പുതിയ രോഗികളില്‍ 167 പേരും മസ്കത്ത് ഗവര്ണറേറ്റിലാണുള്ളത്. സീബ്-46, മത്ര-37, മസ്കത്ത്-36, ബോഷര്‍-32, അമിറാത്ത്-13, ഖുറിയാത്ത്-മൂന്ന് എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികളുടെ എണ്ണം.