ന്യൂഡല്‍ഹി: സ്വകാര്യ ആവശ്യത്തിനായി ഇറ്റലില്‍ പോയ രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമര്‍നവുമായി ബിജെപി നേതാവ് ഡി. കെ. അരുണ. രാഹുല്‍ഗാന്ധി ടൂറിസ്റ്റ് പൊളിറ്റീഷനാണെന്നാണ് ബിജെപി നേതാവ് ഡി.കെ അരുണ പരിഹസിച്ചു. ‘രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര തടയാന്‍ 90 ശതമാനം കോണ്‍ഗ്രസ് നേതാക്കളും ശ്രമിച്ചു, എന്നിട്ടും നടന്നില്ല. നിങ്ങള്‍ക്ക് എങ്ങനെയാണ് ജനങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നത്? നിങ്ങളെങ്ങനെയാണ് പ്രതിപക്ഷമാവുക?’ അരുണ ചോദിച്ചു. കര്‍ഷക സഹോദരങ്ങള്‍ ഈ ടൂറിസ്റ്റ് പൊളിറ്റീഷനാല് തെറ്റിദ്ധരിക്കപ്പെടരുതെന്നും അരുണ പറഞ്ഞു.
ഞായറാഴ്ചയാണ് രാഹുല്‍ഗാന്ധി വ്യക്തിപരമായ ആവശ്യത്തിനായി ഇറ്റലിയിലേക്ക് പോയത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന സ്ഥലത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടില്ല. കുറച്ചു ദിവത്തേക്ക് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഉണ്ടായിരിക്കുകയില്ലെന്ന് മാത്രം പാര്‍ട്ടി വക്താവ് അറിയിച്ചു.