ലണ്ടന്‍; ആസ്ട്രസെനക്കയും ഓക്സഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന്‍ നൂറുശതമാനം ഫലപ്രദമാണെന്ന് ആസ്ട്രസെനക്കയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പാസ്കല്‍ സോറിയറ്റ്.

ആദ്യ പരീക്ഷണങ്ങളില്‍ 70 ശതമാനം ഫലപ്രാപ്തിയാണ് ആസ്ട്രസെനക വാക്സിന്‍ പ്രകടിപ്പിച്ചിരുന്നതെങ്കില്‍ ഡോസേജിന്റെ അടിസ്ഥാനത്തില്‍ ഇത് പിന്നീട് 90 ശതമാനമായി ഉയര്‍ന്നിരുന്നു.

വാക്സിന് അടിയന്തരാനുമതി ലഭിക്കുന്നതിനായി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജന്‍സിക്ക് മുമ്ബാകെ ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിന്‍ കമ്ബനി തങ്ങളുടെ ഡേറ്റകള്‍ സമര്‍പ്പിച്ചതായി ഡിസംബര്‍ 23-ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ചയോടെ വാക്സിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ