അനില്‍ നെടുമങ്ങാടിന്റെ മരണം നമ്മളിലുണ്ടാക്കിയ ആഘാതം ചെറുതല്ല. അത് കൂടുതല്‍ ബാധിച്ചിരിക്കുക നടനായ ജോജു ജോര്‍ജിനെയായിരിക്കും.
കാരണം ജോജു നായകനാവുന്ന ‘പീസ്’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് അനില്‍ മുങ്ങിമരിക്കുന്നത്.
ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അനിലുമൊത്തുള്ള അവസാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
അനിലിനൊപ്പമുള്ള മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ജോജു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം വാക്കുകള്‍ ഒന്നും അദ്ദേഹം കുറിച്ചിട്ടില്ല.
മൂന്ന് ചിത്രത്തിലും ഇരുവരും തോളോട് തോള് ചേര്‍ന്നു നില്ക്കുന്നു. നാലാമത് മറ്റൊരു ചിത്രം കൂടി ജോജു പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നെടുമങ്ങാട്ടെ വീട്ടുവളപ്പില്‍ അനിലിന്റെ സംസ്ക്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയുള്ള ചിത്രമാണ് അത്.