രാഹുല്‍ ഗാന്ധിയുടെ പഴയ ലോക്സഭ പ്രസംഗം പങ്കുവെച്ച് ബിജെപി പ്രസിഡന്റ് ജെപി നദ്ദ. ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നങ്ങള്‍ നേരിട്ട് വിപണിയില്‍ എത്തിക്കാന്‍ കര്‍ഷകരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. രാഹുല്‍ ഗാന്ധി കര്‍ഷക പ്രക്ഷോഭത്തെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് നദ്ദ പറയുന്നു.
‘ ഇത് എന്ത് മായയാണ് രാഹുല്‍ജി, മുമ്ബ് നിങ്ങള്‍ പറഞ്ഞ കാര്യം ഇപ്പോള്‍ നിങ്ങള്‍ തന്നെ എതിര്‍ക്കുന്നു. ഈ രാജ്യത്തിന്റെയോ കര്‍ഷകരുടെയോ ആവശ്യങ്ങള്‍ക്ക് നിങ്ങള്‍ക്കൊന്നും ചെയ്യാനില്ല. നിങ്ങള്‍ രാഷ്ട്രീയം കളിക്കുന്നു. എന്നാല്‍ നിങ്ങളുടെ രാഷ്ട്രീയം ഇവിടെ നടക്കില്ല. ജനങ്ങള്‍ നിങ്ങളുടെ ഈ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞു കഴിഞ്ഞു.’ – വീഡിയോയോടൊപ്പം നദ്ദ കുറിച്ചു. കോണ്‍ഗ്രസ് കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചും കേന്ദ്ര കര്‍ഷക നിയമങ്ങളെ എതിര്‍ത്തും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ലോക്സഭയില്‍ രാഹുല്‍ ഗാന്ധി അമേഠി എംപി ആയിരുന്ന സമയത്താണ് ഈ പ്രസംഗം നടത്തിയത്. ‘ ഒരു പാക്കറ്റ് ഉരുളക്കിഴങ്ങ് ചിപ്സിന് 10 രൂപ. എന്നാല്‍ കര്‍ഷകര്‍ ഒരു കിലോ ഉരുളക്കിഴങ്ങ് വില്‍ക്കുന്നത് രണ്ടു രൂപയ്ക്ക്. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനിടെ ഒരു കര്ഷകന് തന്നോട് ഇത് എന്ത് മാജിക് ആണെന്നും കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടു’ – രാഹുല്‍ ഗാന്ധി വീഡിയോയില്‍ പറയുന്നത് കാണാം.
‘ എന്തുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നതെന്ന് കര്‍ഷകനോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ചിപ്സ് ഉണ്ടാക്കുന്ന കമ്ബനിയില്‍ നേരിട്ട് ഉത്പന്നം എത്തിക്കാന്‍ സാധിക്കാത്തതാണ് ഇതിന് കാരണം. ഇടനിലക്കാര്‍ ഇല്ലാതെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ലാഭം ലഭിക്കും’ – രാഹുല്‍ വിഡിയോയില്‍ പറയുന്നു.