വെള്ളറട: ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരി കാരക്കോണം പ്ലാങ്കാലപുത്തന്‍വീട്ടില്‍ ശാഖ(51)യുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നു. സ്വത്ത് തട്ടിയെടുക്കാന്‍ ആസൂത്രിതമായി അരുണ്‍ നടത്തിയ കൊലപാതമാണിതെന്നാണ് ശിഖയുടെ ബന്ധുക്കളുടെ ആരോപണം.
വിവാഹത്തിനു മുമ്പ് 5 ലക്ഷത്തോളം രൂപ അരുണ്‍ ശാഖയില്‍ നിന്നും വാങ്ങിയിരുന്നു. ഇതിന് പുറമെ, സ്ത്രീധനമായി 100 പവനും 50 ലക്ഷം രൂപയും അരുണ്‍ ആവശ്യപ്പെട്ടു. ശാഖയ്ക്ക് പത്തേക്കറോളം ഭൂമിയും ആഡംബര വീടുമുണ്ട്. റബര്‍ മരം കടുംവെട്ടിനു നല്കിയപ്പോള് ലഭിച്ച 20 ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷത്തോളം അരുണിന് നല്കി. മാത്രമല്ല, അടുത്തിടെ കുറച്ചു വസ്തു വില്‍ക്കാനും ഇയാള്‍ ശ്രമം നടത്തിയിരുന്നു.
അരുണുമായി എപ്പോഴും വഴക്കിടുമെന്നും അരുണിന്റെ ഇടപെടലുകളില്‍ സംശയം തോന്നുന്നുണ്ടെന്നും കൂട്ടുകാരിയോട് ശാഖ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ മാസം ഇലക്ട്രിക് അടുപ്പില്‍ വൈദ്യുതി കടത്തിവിട്ട് ശാഖയെ അരുണ്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇവര്‍ രണ്ടു മാസം മുമ്പേയാണ് വിവാഹിതരായത്.