ഡേവിഡ് ധവാന് സംവിധാനം ചെയ്ത് വാഷു ഭഗ്നാനി നിര്‍മിക്കുന്ന പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് കൂലി നമ്പര്‍ 1. വരുണ്‍ ധവാന് നായകനായി എത്തുന്ന ചിത്രത്തില്‍ സാറ അലി ഖാന് ആണ് നായിക. ഒരു പാവപ്പെട്ട കൂലിയുമായി പ്രണയത്തിലായ ഒരു ധനികയായ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രം ഇന്നലെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ഇപ്പോള്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 1995-ല്‍ ഇതേപേരില്‍ ഇറങ്ങിയ ഗോവിന്ദ ചിത്രത്തിന്റെ അഡാപ്റ്റേഷന് ആണ് ഈ ചിത്രം. ഗോവിന്ദ, കരിഷ്മ കപൂര്‍, കാദര്‍ ഖാന് ആയിരുന്നു പഴ ചിത്രത്തിലെ താരങ്ങള്‍. യഥാക്രമം പുതിയ ചിത്രത്തില്‍ വരുണ്‍ ധവാന്, സാറാ അലി ഖാന്, പരേഷ് റാവല്‍ എന്നിവരാണ് പ്രധാന താരങ്ങള്‍