നാഗ ചൈതന്യ, സായി പല്ലവി എന്നിവരെ പ്രധാന താരങ്ങളാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്ത തെലുങ്ക് റൊമാന്റിക് ചിത്രമാണ് ലവ് സ്റ്റോറി. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ലോക്ക്ഡൗണ്‍ മൂലം നിര്‍ത്തിവച്ച ചിത്രം ഇപ്പോള്‍ ആണ് പൂര്‍ത്തിയായത്. റാവു രമേശ്, പോസാനി കൃഷ്ണ മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പവന്‍ സി.എച്ച്‌ ആണ് ചിത്രത്തിന് വേണ്ടി സംഗീതം നല്‍കുന്നത്.

ശ്രീ വെങ്കിടേശ്വര സിനിമാസ് ബാനറില്‍ ശ്രീ നാരായണസ് നാരംഗ്, ശ്രീ പി. രാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സി കുമാര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. വെങ്കി മാമയാണ് നാഗ ചൈതന്യ അവസാനമായി അഭിനയിച്ച ചിത്രം.