തൃത്താല: ചാലിശ്ശേരി ഗ്രാമത്തിന്‍്റെ വലിയ മുത്തശ്ശി വള്ളിക്കുട്ടിയമ്മ കൊവിഡ് മഹാമാരിയെ പൊരുതി തോല്‍പ്പിച്ചു. ചാലിശ്ശേരി പടിഞ്ഞാറെമുക്ക് കുന്നത്ത് വീട്ടില്‍ പരേതനായ അയ്യപ്പന്‍റെ ഭാര്യ വള്ളിക്കുട്ടിയമ്മക്ക് അഞ്ചാം തീയതി ഹൈസ്കൂളില്‍ നടന്ന ആന്‍റിജന്‍ ടെസ്റ്റിലാണ് കൊവിഡ് ഫലം പോസിറ്റീവായത്. തുടര്‍ന്ന് പാലക്കാട് ജില്ല മെഡിക്കല്‍ കോളജില്‍ ചികില്‍സ നേടി.

പത്ത് ദിവസത്തിനു ശേഷം നടന്ന ടെസ്റ്റില്‍ വ്യാഴാഴ്ച ഫലം നെഗറ്റീവായി. ആരോഗ്യ പ്രവര്‍ത്തകരുടെ സന്തോഷത്തോടെയുള്ള കരുതലും പരിചരണവും മുത്തശ്ശിയെ രോഗമുക്തി നേടി വീട്ടിലെത്താന്‍ സഹായിച്ചു. ഉറ്റവരെ കാണാന്‍ കഴിയാതെ ഇരുന്ന വലിയ മുത്തശ്ശിക്ക് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകരും സ്വന്തം മക്കളെ പോലെ പരിചരിച്ചത് ഏറെ മാതൃകയായി. അവരുടെ സമര്‍പ്പിത സേവനം പത്തര പതിറ്റാണ്ട് നീണ്ട ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായി മുത്തശ്ശിക്ക്. നാട്ടിന്‍്റെ ഹൃദയസ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ദേശത്തിന്‍്റെ അച്ചമ്മയായ വള്ളിക്കുട്ടിയമ്മയുടെ ആരോഗ്യത്തിനായി ഗ്രാമവും ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞ ദിവസങ്ങളില്‍ പ്രാര്‍ഥനയിലായിരുന്നു.

നാലു മക്കളും, അവരുടെ മക്കളും എന്നിങ്ങനെ അഞ്ചു തലമുറകളിലായി അറുപതോളം പേരക്കുട്ടികളുണ്ട്. മുത്തശ്ശിയെ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഇക്കഴിഞ്ഞ ഓണനാളില്‍ ആദരിച്ചിരുന്നു.