റിയാദ്​: സൗദി അറേബ്യയില്‍ കൊറോണ വൈറസ് രോഗം​ ബാധിച്ച 207 പേര്‍ കൂടി രോഗമുക്തരായി. ഒമ്ബത്​ പേര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിക്കുകയുണ്ടായി​. 178 പേര്‍ക്ക്​ പുതുതായി വൈറസ്​ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 361903 ഉം രോഗമുക്തരുടെ എണ്ണം 352815 ഉം ആയി ഉയര്‍ന്നു. മരണസംഖ്യ 6168 ആയി ഉയര്‍ന്നു.

രോഗ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2920 പേരാണ്​. ഇതില്‍ 376 പേര്‍ മാത്രമാണ്​ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്​. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 44, മക്ക​ 31, മദീന 31, കിഴക്കന്‍ പ്രവിശ്യ 29, അസീര്‍ 9, തബൂക്ക്​ 9, വടക്കന്‍ മേഖല 7, ഖസീം 6, അല്‍ബാഹ 4, അല്‍ജൗഫ്​ 3, ഹാഇല്‍ 3, നജ്​റാന്‍ 1, ജീസാന്‍ 1.