ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കി. രാജ്യത്ത് ശൈത്യം കനക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പ്രഭാത വേളകളിലും മറ്റും നേരിയത തോതില്‍ മഞ്ഞുണ്ടാവും. ചില പ്രദേശങ്ങളില്‍ ഇന്ന് പകല്‍ നേരിയ തോതില്‍ മഴയും പ്രതീക്ഷിക്കപ്പെടുന്നുയെന്നും അധികൃതര്‍ വ്യക്തമാക്കി.
പന്ത്രണ്ട് മുതല്‍ ഇരുപത്തിരണ്ട് നോട്ട് മൈല്‍ വരെയാണ് കാറ്റിന്റെ വേഗത കണക്കാക്കുന്നത്. ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില 23 ഡിഗ്രി സെല്‍ഷ്യസ്.