സൗദിയില്‍ പ്രവാസി മലയാളിയെ താമസ സ്ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തി.കായംകുളം പള്ളിക്കല്‍ നടുവിലേമുറി തറയില്‍ കിഴക്കതില്‍ ജയകുമാര്‍ ശിവരാജന്‍ (52) ആണ്​ മരിച്ചത്​.

കഴിഞ്ഞ ദിവസം ഒാഫീസില്‍ എത്താതിരുന്ന അദ്ദേഹത്തെ മറ്റ്​ ചില ആവശ്യങ്ങള്‍ക്കായി സഹപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക്​ ചെറിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്നും ആശുപത്രിയില്‍ പോയതിനുശേഷമേ വരികയുള്ളുവെന്നും അറിയിച്ചിരുന്നു.എന്നാല്‍ പിന്നീട്​ ഫോണില്‍ ലഭ്യമാകാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്ത്​ അന്വേഷിച്ചെത്തിയപ്പോഴാണ്​ തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്​.