സഹനത്തിെന്റയും സ്നേഹത്തിെന്റയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. യേശുക്രിസ്തുവിെന്റ തിരുപ്പിറവി ഒാര്‍മിച്ച് ദേവാലയങ്ങളില്‍ പാതിരാകുര്‍ബാന നടന്നു.
കോവിഡ് മാനദണ്ഡം പാലിച്ച് മിക്ക പള്ളികളിലും പാതിരാകുര്‍ബാന നിശ്ചിത എണ്ണം വിശ്വാസികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. പള്ളികളില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം ഒരുക്കിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്മസ് കരോളടക്കമുള്ള ആഘോഷങ്ങള്‍ ഇക്കുറി നടത്തിയിരുന്നില്ല.
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍, കൈനിറയെ സമ്മാനവുമായി വരുന്ന സാന്താക്ലോസ്, വര്ണവെളിച്ചംകൊണ്ട് അലങ്കരിച്ച പുല്‍ക്കൂടും ക്രിസ്മസ് ട്രീകളും പലഹാരങ്ങളും പാതിരാകുര്ബാനയുമെല്ലാം ക്രിസ്മസ് കാലത്തിെന്റ ഒാര്‍മകളാണ്. ഇക്കുറി കോവിഡ് ജാഗ്രതകൂടി ചേര്‍ത്തുവെച്ച് ആഘോഷങ്ങള്‍ വീടുകളിലേക്ക് ഒതുങ്ങുകയാണ്. ക്രിസ്മസിന് ഒരുങ്ങുമ്ബോള്‍ നാം സ്വന്തമാക്കേണ്ട മികച്ച പുണ്യമാണ് ലാളിത്യമെന്ന് പാലക്കാട് രൂപതയുടെ മെത്രാന് മാര്‍ ജേക്കബ് മനത്തോടത്ത് ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.