ന്യൂഡല്‍ഹി: യു​.കെയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ പടര്‍ന്നുപിടിച്ചതോടെ ജാഗ്രതയില്‍ ഇന്ത്യയും. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ യു.കെയില്‍നിന്ന്​ ഇന്ത്യയിലെത്തിയവരെ കര്‍ശന നിരീക്ഷണത്തിന്​ വിധേയമാക്കും. ഡിസംബര്‍ 31 വരെ യു.കെയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്​. വിവിധ സംസ്​ഥാനങ്ങളിലായി ആറായിരത്തോളം പേരാണ്​ നിരീക്ഷണത്തിലുള്ളത്​.

യു​.കെയില്‍നിന്ന്​ കേരളത്തിലെത്തിയ എട്ടു​േപര്‍ക്ക്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. ഡിസംബര്‍ ഒമ്ബതുമുതല്‍ 23 വരെ 1609 പേരാണ്​ കേരളത്തിലെ വിമാനത്താവളങ്ങളിലെത്തിയത്​. യു.കെയില്‍ നിന്നെത്തിയ 2116 പേരാണ്​ നിലവില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്​. ഇതില്‍ 1609 ​േപരെയും ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. കൂടാതെ 14 ദിവസത്തെ നിരീക്ഷണവും നിര്‍ദേശിച്ചു. ഇവരെ നിരീക്ഷണ കാലയളവിന്​ ശേഷവും ആര്‍.ടി.പി.സി.ആര്‍ പരി​േ​ശാധനക്ക്​ വിധേയമാക്കും.

ഡല്‍ഹി വിമാനത്താവളത്തില്‍ നാലു വിമാനങ്ങളിലായെത്തിയ 11 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇവരെ വിദഗ്​ധ പരിശോധനക്ക്​ വിധേയമാക്കുന്നതിന്​ എല്‍.എന്‍.​െജ.പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. യു.കെയില്‍ നിന്നെത്തിയവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്ക്​ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ലണ്ടനില്‍ നിന്നെത്തിയ 950 യാത്രക്കാര്‍ക്ക്​ വിമാനത്താവളത്തില്‍വെച്ച്‌​ നടത്തിയ പരിശോധനയിലാണ് 11 പേര്‍ക്ക്​ ​ രോഗം കണ്ടെത്തിയത്​. 50 പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്​തു. ​കോവിഡ്​ സ്​ഥിരീകരിച്ചവരുടെ സാമ്ബിളുകള്‍ നാഷനല്‍ സെന്‍ററര്‍ ഫോര്‍ ഡിസീസ്​ കണ്‍ട്രോളിലേക്ക്​ അയച്ചു.

2127 പേരാണ്​ യു.കെയില്‍നിന്ന്​ ഡിസംബര്‍ ഒന്നുമുതല്‍ 22 വരെ കര്‍ണാടകയിലെത്തിയത്​. ഇതില്‍ ആറുപേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തു. കൂടുതല്‍ പരിശോധനക്കായി ഇവരുടെ സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്​.

തെലങ്കാനയില്‍ 1200പേരും ആന്ധ്ര പ്രദേശില്‍ 68 പേരുമാണ്​ യു.കെയില്‍ നിന്നെത്തിയവര്‍. തെലങ്കാനയില്‍ ഏഴുപേര്‍ക്കും ആന്ധ്രയില്‍ ഒരാള്‍ക്കുമാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്​.