ടെല്‍ അവീവ്: ഇസ്രായേലിലെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ കൂട്ടുകക്ഷികളുമായുള്ള അഭിപ്രായ ഭിന്നകളെത്തുടര്ന്ന് നിലംപതിച്ചു. ഇതോടെ ഒരു വര്‍ഷത്തിനിടയില്‍ നാലാം തെരഞ്ഞെടുപ്പിലേക്ക് രാജ്യം പോകുന്നത്. 2020-21 ലെ ബജറ്റ് പാസാക്കുന്നതുമായി ബന്ധപ്പെട്ട് ഘടകകക്ഷിയായ ഇസ്രായേല്‍ റെസിലിയന്‍സ് നേതാവും പ്രതിരോധ മന്ത്രിയുമായ ബെന്നി ഗാന്്റ്സുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നെതന്യാഹു സര്‍ക്കാര്‍ താഴെ വീണത്. 2020-21 വര്‍ഷത്തെ ബജറ്റ് പാസാക്കണം എന്ന ഗാന്്റിന്്റെ നിര്‍ദ്ദേശം നെതന്യാഹു തള്ളിയതാണ് സര്‍ക്കാര്‍ നിലംപതിക്കാനുള്ള കാരണം
2021 മാര്‍ച്ച് 23ന് പുതിയ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ 2019 ഏപ്രില്‍ ,സെപ്തംബര്‍, 2020 മാര്‍ച്ച് മാസങ്ങളില്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതോടെ തന്‍്റെ രാഷ്ടീയ എതിരാളിയുമായ ചേര്‍ന്ന് നെതന്യാഹു സര്‍ക്കാര്‍ ഉണ്ടാക്കുകയായിരുന്നു. ഒന്നര വര്‍ഷം വീതം പ്രധാനമന്ത്രി സ്ഥാനം പരസ്പര് പങ്കുവെക്കാം എന്നായിരുന്നു ഇരുവരും തമ്മിലുള്ള കരാര്‍. 2021 നവംബറില്‍ ഗാന്്റസിനുവേണ്ടി നെതന്യാഹു കരാര്‍ പ്രകാരം മാറിക്കൊടുക്കേണ്ട സമയത്താണ് സഖ്യം പൊളിഞ്ഞിരിക്കുന്നത്.
സമ്ബന്നരായ സുഹൃത്തുക്കളില്‍ നിന്ന് പണംപറ്റി വഴിവിട്ട സഹായങ്ങള്‍ ചെതു എന്നതുള്‍പ്പെടെ നിരവധി അഴിമതി കേസുകളില്‍ ആരോപണ വിചാരണ നേരിടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ രാജ്യത്ത് വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. 2011ന് ശേഷം ഭരണകൂടത്തിനെതിരെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ജനരോക്ഷമാണെന്നാണ് വിലയിരുത്തലുകള്‍. പ്രധാനമന്ത്രിയുടേയും പ്രസിഡന്്റിന്്റെയും ഔദ്യോഗിക വസതികള്‍ക്ക് മുന്നില്‍ ജനങ്ങള്‍ മുമ്ബ് പ്രക്ഷോഭ പരിപടികള്‍ സംഘടിപ്പിച്ചിരിക്കുന്നു.