യു.കെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കായി കേന്ദ്രം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

യാത്രക്കാര്‍ ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. വിമാനത്താവളങ്ങളില്‍ ഹെല്‍പ് ഡസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

നവംബര്‍ 25 മുതല്‍ ഡിസംബര്‍ 8 വരെയുള്ള തിയതികളില്‍ വന്നവര്‍ ജില്ലാ സര്‍വെലന്‍സ് ഓഫിസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

അതേസമയം, ഡിസംബര്‍ 23 മുതല്‍ യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയി രിക്കുകയാണ് .

യുകെയില്‍ കൊറോണയുടെ പുതിയ സ്ട്രെയ്ന്‍ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. നിലവിലുള്ള വൈറസിനേക്കാള്‍ ഇരട്ടി ശേഷിയുള്ളതാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്.