നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് തയാറാകുന്നുവെന്ന് സൂചന. റിപ്പോര്‍ട്ട് ജനുവരി 6ന് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറിപ്പ് അറിയിച്ചു. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് രാജ് കുമാറിന്റെ മരണമെന്ന് ജസ്റ്റിസ് നാരായണ കുറിപ്പ് വ്യക്തമാക്കി. പീരുമേട് സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന രാജ്കുമാര് മരണപ്പെടുന്നത് 2019 ജൂലൈ 21 നാണ്.
കസ്റ്റഡി മരണത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പല പോരായ്മകളും കണ്ടെത്തിയതിനെ തുടര്‍ന്ന് റീ- പോസ്റ്റ്മോര്‍ട്ടം വരെ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് നടത്തുകയുണ്ടായി. അന്തിമഘട്ടപരിശോധന നടത്തുക മര്‍ദ്ദനത്തിനിരയായ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്, ചികിത്സ നല്കിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ്.