ഒമാനില്‍ ഇന്ന് 264 കോവിഡ് കേസുകളും ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 127,931 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 171 പേര്‍ രോഗമുക്തി നേടിയതോടെ 116,354പേര്‍ രാജ്യത്ത് ആകെ കോവിഡ് മുക്തരായി. ആകെ 1489 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.7 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 102 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 42 പേര്‍ ഗുരുതരാവസ്ഥയിലാണ്.