ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കല്ലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൗഡര്‍ since 1905. ജെയിംസ് എന്റര്‍ടെയ്‌മെന്റിന്റെ സഹകരണത്തോടെ ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗ്ഗീസ്, വൈശാഖ് സുബ്രഹ്‌മണ്യം, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മനാഫ് എഴുതുന്നു.

ഫാസില്‍ നസീര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളിധരന്‍ സംഗീതം പകരുന്നു. എഡിറ്റര്‍-രതിന്‍ ബാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുരേഷ് മിത്രക്കരി, കോ പ്രൊഡ്യൂസര്‍- സുധീപ് വിജയ്, മുഹമ്മദ് ഷെരീഫ്,

കല- ഷാജി മുകുന്ദ്, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- ഗായത്രി കിഷോര്‍, സ്റ്റില്‍സ്-ഷിബി ശിവദാസ്, പരസ്യക്കല- മനു ഡാവന്‍സി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദിനില്‍ ബാബു, സൗണ്ട്- സിങ്ക് സിനിമ, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.