രാജ്യത്ത് കൊവിഡ് 19 കാട്ടുതീ പോലെ പടരാന്‍ കാരണം മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കാത്തതിനാലാണെന്ന് സുപ്രിംകോടതി. കൊവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
ലോക്ക് ഡൗണ്‍ അല്ലെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താനുളള ഏതുതീരുമാനവും വളരെ മുമ്ബേ തന്നെ പ്രഖ്യാപിക്കണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് അത് നേരത്തേ അറിയാനും അവരുടെ ഉപജീവനത്തിനുവേണ്ട കാര്യങ്ങള്‍ തയാറാക്കാനും കഴിയൂ ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഈ മഹാമാരിക്കാലത്ത് എല്ലാ സംസ്ഥാനങ്ങളും ജാഗ്രതയോടെ കേന്ദ്രവുമായി യോജിച്ച് പ്രവര്‍ത്തിക്കണം. അവസരത്തിന് അനുസരിച്ച് ഉയരാനുളള സമയമാണിത്. പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായിരിക്കണം ആദ്യ പരിഗണന നല്‍കേണ്ടത്. രാജ്യത്തൊട്ടാകെ കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനുളള നിര്‍ദേശങ്ങളും കോടതി അംഗീകരിച്ചു.