ത്തനംതട്ട: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും സൈബര്‍ ഇടങ്ങളില്‍ നിന്നും അക്രമണം നേരിടേണ്ടി വരുന്നുണ്ടെന്ന് മല്ലപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിബിത ബാബു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിബിത സ്ഥാനാര്‍ത്ഥിയായ ശേഷം നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ച്‌ തുറന്നു പറഞ്ഞത്.തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സാമൂഹികമാധ്യമങ്ങളിലെ ആക്രമണവും വ്യക്തിഹത്യയും പരിധിവിട്ടെന്നാണ് വിബിതയുടെ പരാതി. വ്യാജവാര്‍ത്തകള്‍ തൊഴിലിന് വരെ വെല്ലുവിളിയാകുന്നെന്ന് അഭിഭാഷകയായ വിബിത പറയുന്നു.

എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ അശംസ അറിയിച്ചിട്ട പോസ്റ്റുകളിലും കമന്റുകളിലും വരെ തന്നെ അധിക്ഷേപിച്ചുള്ള കമന്റുകള്‍ തുടരുകയാണെന്ന് വിബിത ആരോപിക്കുന്നു.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ വിബിത മുമ്ബ് ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ചിത്രങ്ങളോട് കൂടിയ ട്രോളുകളും വൈറലായിരുന്നു. വ്യാജ വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചതോടെ വിബിത പരാതിയുമായി രംഗത്തെത്തി.