മുംബൈ : റഷ്യന്‍ കോവിഡ് വാക്സിനായ സ്പുട്നിക് വിയുടെ 30 കോടി ഡോസ് അടുത്തവര്‍ഷം ഇന്ത്യയില്‍ നിര്‍മിക്കും . മുമ്പ് ധാരണയായതിനേക്കാള്‍ മൂന്നു മടങ്ങ് അധികമാണിത് . റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) സിഇഒ കിറില്‍ ദിമിത്രീവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് ഇന്ത്യയിലെ റഷ്യല്‍ എംബസി ട്വീറ്റ് ചെയ്തു . ഇന്ത്യയിലെ നാല് വലിയ കമ്ബനിയുമായാണ് കരാറെന്ന് ദിമിത്രീവ് വ്യക്തമാക്കി .
ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ ഇന്ത്യ കോവിഡ് സാഹചര്യത്തില്‍ വര്‍ധിച്ച ആവശ്യം അനുസരിച്ച് നിര്‍മാണം വര്‍ധിപ്പിച്ചിട്ടുണ്ട്. ആര്ഡിഐഎഫിനുവേണ്ടി 10 കോടി സ്പുട്നിക് വാക്സിന് ഡോസ് നിര്‍മിക്കാന്‍ കരാറൊപ്പിട്ടതായി ഇന്ത്യയിലെ ഹെറ്റേറോ ബയോഫാര്‍മ നേരത്തേ വ്യക്തമാക്കിയിരുന്നു . മറ്റ് കമ്പനികള്‍ ഏതൊക്കെയാണെന്ന് വ്യക്തമല്ല. ഡോ. റെഡ്ഢീസ് ലബോറട്ടറീസ് ലിമിറ്റഡാണ് ഇന്ത്യയില്‍ സ്പുട്നിക് വാക്സിന് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് . ഇന്ത്യക്കു പുറത്തുനടത്തിയ പരീക്ഷണഫലങ്ങള്പ്രകാരം വാക്സിന് 91 ശതമാനം ഫലപ്രദമാണ് .