തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും ജനുവരി മുതല്‍ പുനരാരംഭിക്കും. എന്നാല്‍, ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്ബ്രദായം നിലനിര്‍ത്തുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. ക്രിസ്മസ്, പുതുവല്‍സര ദിനത്തോടനുബന്ധിച്ച്‌ കെഎസ്‌ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തും. ഡിസംബര്‍ 21 മുതല്‍ ജനുവരി നാല് വരെയാണ് പ്രത്യേക സര്‍വീസ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമാണ് സര്‍വീസ്. ക്രിസ്തുമസ് പുതുവല്‍സര ദിനത്തോടനുബന്ധിച്ച്‌ കെഎസ്‌ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തും. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെയാണ് പ്രത്യേക സര്‍വ്വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചുമാണ് സര്‍വ്വീസ് നടത്തുക

സര്‍വ്വീസുകളും സമയക്രമവും താഴെ

ബെംഗളൂരുവില്‍ നിന്നുള്ള സര്‍വ്വീസുകള്‍

1.ബെംഗളൂരു-കോഴിക്കോട് ( സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി , കുട്ട വഴി രാത്രി 9.45 ന്

2.ബെംഗളൂരു-കോഴിക്കോട് ( സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി , കുട്ട വഴി രാത്രി 9.20 തിന്

3ബെംഗളൂരു-കോഴിക്കോട് ( സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി , കുട്ട വഴി രാത്രി 10.15 ന്

4. ബെംഗളൂരു-തൃശ്ശൂര്‍ ( സൂപ്പര്‍ ഡീലക്‌സ്) പാലക്കാട് സേലം വഴി രാത്രി 7.25 ന്

5. ബെംഗളൂരു-എറണാകുളം ( സൂപ്പര്‍ ഡീലക്‌സ്) പാലക്കാട് , സേലം വഴി രാത്രി 6.40 തിന്

6. ബെംഗളൂരു-തിരുവനന്തപുരം ( സൂപ്പര്‍ ഡീലക്‌സ്) പാലക്കാട് , സേലം വഴി വൈകിട്ട് 6 മണി

7. ബെംഗളൂരു-കോട്ടയം ( സൂപ്പര്‍ ഡീലക്‌സ്) പാലക്കാട് സേലം വഴി വൈകിട്ട് 6.15 ന്

8. ബെംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി , മട്ടന്നൂര്‍ വഴി രാത്രി 10.10 ന്

9. ബെംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) ഇരിട്ടി , കൂട്ടുപുഴ വഴി രാത്രി 11 മണി

10. ബെംഗളൂരു-പയ്യന്നൂര്‍ ( സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ വഴി രാത്രി 10.15 ന്

11. ബെംഗളൂരു-സുല്‍ത്താന്‍ ബത്തേരി ( സൂപ്പര്‍ ഫാസ്റ്റ്) മൈസൂര്‍ വഴി രാത്രി 11.55 ന്

12. ചെന്നൈ-തിരുവനന്തപുരം ( സൂപ്പര്‍ ഡീലക്‌സ്) ട്രിച്ചി, മധുര, നാഗര്‍കോവില്‍ വഴി വൈകിട്ട് 5 മണി