കോവിഡ് രോഗബാധിതര്‍ക്ക് ഹോമിയോപതി മരുന്ന് നല്‍കാമെന്ന് സുപ്രീംകോടതി.ഹോമിയോ ഡോക്ടര്‍മാര്‍ കോവിഡ് ബാധിതര്‍ക്ക് മരുന്ന് നല്‍കുന്നതിനെതിരെ കേരള ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് തിരുത്തിയാണ് ജസ്റ്റിസുമാരായ അശോക് ഭൂഷണ്, ആര്. സുഭാഷ് റെഡ്ഡി, എം.ആര്. ഷാ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
കോവിഡ് പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ക്ക് മറ്റു ചികിത്സയുടെ കൂടെ ഹോമിയോ ഉപയോഗിക്കാമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം വ്യക്തമാക്കിയതാെണന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ച യോഗ്യരായ ഡോക്ടര്‍മാരാണ് കോവിഡ് പ്രതിരോധത്തിനും ബാധിച്ചവര്‍ക്കും ഹോമിയോപതി മരുന്ന് കുറിച്ച് നല്‍കേണ്ടത് എന്ന് സുപ്രീംകോടതി വ്യക്തമാക്കി.