പാരിസ് : മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കഴുത്തറുത്ത് കൊന്നതിന് പിന്നാലെ മത മൗലിക വാദികള്‍ക്ക് ശക്തമായ താക്കീതുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മതമൗലിക വാദികള്‍ക്ക് രാജ്യത്ത് ഇനി സുഖമായി ഉറങ്ങാന്‍ കഴിയില്ലെന്ന് മാക്രോണ്‍ പറഞ്ഞു. എലിസീ പ്ലേസില്വെച്ച് നടന്ന മന്ത്രിസഭാ യോഗത്തില്‍ വെച്ചായിരുന്നു മാക്രോണ്‍ ശക്തമായ ഭാഷയില്‍ മതമൗലിക വാദികള്‍ക്ക് താക്കീത് നല്‍കിയത്.
മതമൗലിക വാദികള്‍ക്ക് രാജ്യത്ത് ഇനി സുഖമായി ഉറങ്ങാന്‍ കഴിയില്ലെന്ന് മാക്രോണ്‍ പറഞ്ഞു. ഭയം വശങ്ങളെ മാറ്റാന്‍ പോകുന്നു. ജനാധിപത്യത്തിന്റെ മനുഷ്യാവതാരമായതിനാലാണ് സാമുവല്‍ പാറ്റി കൊല്ലപ്പെട്ടത്. മതമൗലിക വാദികള്‍ക്ക് തങ്ങളുടെ ഭാവി വേണം. സാമുവല്‍ പാറ്റിയെപോലുള്ള ധീരനായകനെപ്പോലുളളവര് ജീവനോടെയുള്ളപ്പോള്‍ അവര്‍ക്ക് ഈ ലക്ഷ്യം നേടിയെടുക്കുക അസാദ്ധ്യമാണെന്നും മാക്രോണ്‍ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി ജീന്‍ കാസ്ടെക്സും, ഭീകര വിരുദ്ധ വിഭാഗം അഭിഭാഷകന് ജീന്‍ ഫ്രാന്‍കോയിസ് റികാര്ഡും പങ്കെടുത്തു.
സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിന് പിന്നാലെ മതമൗലിക വാദികള്‍ക്ക് മേലുള്ള നടപടി ഫ്രഞ്ച് സര്‍ക്കാര്‍ ശക്തമായി തുടരുകയാണ്. ഇതിനിടെയാണ് താക്കീത് നല്‍കിയിരിക്കുന്നത്. മതമൗലിക വാദികള്‍ക്ക് മേലുള്ള നടപടികള്‍ സര്‍ക്കാര്‍ ഇനിയും കടുപ്പിക്കുമെന്ന സൂചനയാണ് മാക്രോണിന്റെ താക്കീതില്‍ നിന്നും ലഭിക്കുന്നത്.