കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തെരെഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെന്ന വാദം തെറ്റെന്ന് പി. ജെ ജോസഫ്. ഇടുക്കിയിലും പത്തനംതിട്ടയിലുമടക്കം കഴിഞ്ഞ നിലയിലതിനേക്കാള് മികച്ച വിജയം നേടാനായെന്ന് ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലെല്ലാം ചെണ്ട വിജയിച്ചു. ചെണ്ട തന്നെ ചിഹ്നമാക്കിയാലോ എന്ന് ആലോചനയുണ്ട്. രണ്ടില പരാജയപ്പെട്ട ചിഹ്നമാണ്. അത് ജോസ് കെ മാണി കൊണ്ടുപോകട്ടെയെന്നും പി. ജെ ജോസഫ് കോട്ടയത്ത് പറഞ്ഞു.
ജോസ് കെ. മാണിയുടെ കരുത്തില്‍ പാലാ നഗരസഭയില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് പാലാ നഗരസഭ എല്‍.ഡി.എഫ് ഭരിക്കുന്നത്.