പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. എന്നിരുന്നാലും അദ്ദേഹം ജോലിയില്‍ തുടരുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. കോവിഡ് ബാധിച്ച് 59,300 പേരാണ് ഫ്രാന്‍സില്‍ മരിച്ചത്. ബുധനാഴ്ച മാത്രം 17,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാക്രോണ്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയും. പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടയുടനെ തന്നെ അദ്ദേഹം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.
ഫ്രാന്‍സില്‍ രാത്രി എട്ടുമണിമുതല്‍ രാത്രികാല കര്‍ഫ്യൂ തുടരുന്നുണ്ട്. റെസ്റ്റോറന്റുകളും കഫേകളും തിയേറ്ററുകളും ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. ഡിസംബര്‍ 17 വരെ 24 ലക്ഷത്തിലധികം കോവിഡ് -19 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.