വ്യാജ നിയമന ഉത്തരവുകള്‍ തയ്യാറാക്കി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ സരിത എസ് നായര്‍ക്കെതിരെ നിലയില്‍ ഒരു നടപടിയും പാടില്ലെന്ന് പൊലീസിനു നിര്‍ദേശം. സരിതയുടെയോ കൂട്ടുപ്രതികളുടെയോ വീടുകള്‍ റെയ്ഡ് ചെയ്യാനോ രേഖകള്‍ പിടിച്ചെടുക്കാനോ പാടില്ലെന്നാണ് ലോക്കല്‍ പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
അതേസമയം, കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി രതീഷും സുഹൃത്തുമാണ് കേസിലെ കൂട്ടുപ്രതികള്‍. തെരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തോട് കൂടി രതീഷ് വിജയിച്ചു. തട്ടിപ്പിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ സിപിഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയിരുന്നു.
അതേസമയം, സരിതയെ അറസ്റ്റ് ചെയ്താല്‍ പല ഉന്നതരും കുടുങ്ങുമെന്നാണ് കരുതുന്നത്. കെടിഡിസിയിലും ബിവറേജസ് കോര്‍പറേഷനിലും ജോലി ലഭിക്കുന്നതിനു 16 ലക്ഷം രൂപ നല്കിയ രണ്ട് പേരാണ് പരാതി നല്‍കിയത്.