ഓസ്റ്റിന്‍ : കോവിഡിനെ പ്രതിരോധിക്കുന്നതിന് ഫൈസര്‍ ഉല്‍പാദിച്ച കോവിഡ് വാക്സീന്‍ സ്വീകരിച്ചവരില്‍ നിന്നും മറ്റുള്ളവരിലേക്കു വൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍.

ടെക്സസ് -മെക്സിക്കോ അതിര്‍ത്തിയില്‍ കനത്ത തോതില്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായതു ഹിസ്‍പാനിക്ക് വിഭാഗത്തിനാണ്. സാമ്പത്തിക പിന്നോക്കാവസ്ഥയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയുമാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ വ്യാപനം ഉണ്ടാകാന്‍ കാരണമെന്നും അധികൃതര്‍ വിശദീകരിച്ചു. കോവിഡ് വാക്സീന്‍ സ്വീകരിക്കുന്നതിലൂടെ സ്വയം രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും മറ്റുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കാനും കഴിയും.

സാധാരണക്കാര്‍ക്ക് ഈ വാക്സീന്‍ പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വിരളമാണ് . അവര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കോവിഡ് വാക്സീന്‍ നല്‍കുന്നതിന് മുന്‍ഗണന ലഭിച്ചിരിക്കുന്നത് ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിനാണ് . അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിലൂടെ മറ്റു നിരവധി പേരുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയും .

കോവിഡ് വ്യാപിച്ച ശേഷം ഇതുവരെ രാജ്യത്താകമാനം 1000 ത്തിലധികം ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ക്കു ജീവന്‍ നഷ്ടമായിട്ടുണ്ട്.വാക്സീന്‍ ലഭിച്ചവര്‍ മാസ്ക്ക് ധരിക്കേണ്ടതും സോഷ്യല്‍ ഡിസ്റ്റന്‍സ് കീപ്പ് ചെയ്യേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു .